വിജയ് ആരാധകർ ആവേശത്തിൽ; ടിക്കറ്റ് വിൽപനയിൽ ചരിത്രം കുറിക്കാൻ ‘ലിയോ’

Share

NEWS DESK: സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വന്‍ ഹൈപ്പാണ് ഉണ്ടാക്കാന്‍ സാധിച്ചിരിക്കുന്നത്. തമിഴകത്തിന്റെ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ലിയോ. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വിജയ് ചിത്രത്തിനാകും എന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍. മലേഷ്യയില്‍ ലിയോയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ 25,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

വെറും 12 മണിക്കൂറിനുള്ളിലെ ടിക്കറ്റ് വില്‍പനയുടെ റിപ്പോര്‍ട്ടാണിത്. മികച്ച തുടക്കം തന്നെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മലേഷ്യയില്‍ റിലീസിന് മുന്നേ ഒരു കോടിക്കടുത്ത് നേടിയിരിക്കുന്നുവെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഗള്‍ഫിലും ലിയോയ്ക്ക് അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് . 25,300 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആകെ ഗ്രോസ് നേടിയിരിക്കുന്നത് 2.96 കോടിയാണ് എന്നും സൗത്ത്‌വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.