ചരിത്രം കുറിക്കാൻ പ്രഭാസിന്റെ സലാർ; ശ്രദ്ധേയ വേഷത്തിൽ പ്രിഥ്വിരാജും

Share

NEWS DESK: സൂപ്പര്‍ താരം പ്രഭാസ് നായകനായി വേഷമിടുന്ന വമ്പന്‍ ചിത്രമാണ് സലാര്‍. അതേസമയം സലാറിനെ മലയാളികളുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത് ചിത്രത്തിലെ പൃഥ്വിരാജിന്റെ സാന്നിദ്ധ്യമാണ്. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് സലാറില്‍ എത്തുന്നത്. പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരിക്കും സലാര്‍ എന്നാണ് വിലയിരുത്തല്‍. 2023 ഡിസംബര്‍ 22-നാണ് സലാറിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. യുഎസില്‍ മാത്രം 1979-ലധികം സ്ഥലങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രഭാസ് നായകനായി വേഷമിടുന്ന ഒരു ചിത്രത്തിന്റെ റെക്കോര്‍ഡായി മാറുകയാണ് സലാറിന്റെ യുഎസിലെ റിലീസ് കേന്ദ്രങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത്. ഡിസംബര്‍ 21-നായിരിക്കും സലാര്‍ യുഎസില്‍ റിലീസ് ചെയ്യുക. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറിന്റെ ഒടിടി റിലീസ് അവകാശം ഇതിനോടകം നെറ്റ്ഫ്‌ലിക്‌സ് ്‌സ്വന്തമാക്കിയിട്ടുണ്ട്. 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് ബിസിനസിലൂടെ സലാര്‍ നേടിയിരിക്കുന്നത.് എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിനിമയില്‍ വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്. ശ്രുതി ഹാസനാണ് സലാറിലെ നായിക.