മക്കയിൽ തീർത്ഥാടന സേവനങ്ങൾ നൽകാൻ റോബോട്ടുകൾ

Share

റിയാദ്: മക്കയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ റോബോട്ടിന്റെ സേവനം. ഗ്രാന്‍ഡ് മോസ്‌കിലാണ് റോബോര്‍ട്ടുകളെ എത്തിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ഥാടകര്‍ക്ക് വിവിധ ഭാഷകളില്‍ റോബോട്ടുകള്‍ വിവരങ്ങള്‍ ലഭ്യമാക്കും. ഉംറയുടെ ഭാഗമായ വിവിധ ചടങ്ങുകള്‍ നിര്‍വഹിക്കാനും റോബോട്ടുകള്‍ സഹായിക്കും. സംസം വെള്ളം ബോട്ടിലുകള്‍ വിതരണം ചെയ്യുകയും വിവിധ പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതുമുള്‍പ്പെടെയുളള സേവനങ്ങളും റോബോട്ടുകള്‍ ചെയ്യും.