യു.എ.ഇ യൂണിവേഴ്‌സിറ്റിയില്‍ തൊഴിലവസരങ്ങള്‍; അപേക്ഷ ക്ഷണിക്കുന്നത് അദ്ധ്യാപക തസ്തികകളിലേക്ക്

Share

അബുദാബി: യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയില്‍ വിവിധ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് വിഷയങ്ങളിലാണ് പ്രൊഫസര്‍മാരെ തേടുന്നത്. വിവിധ വിഷയങ്ങളില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതികള്‍ വ്യത്യസ്തമാണ്. 2023 സെപ്റ്റംബര്‍ 30 ശനിയാഴ്ച അവസാനിക്കുന്നതും 2023 നവംബര്‍ 10 വെള്ളിയാഴ്ച അവസാനിക്കുന്നതും ആവശ്യക്കാരെ ലഭിക്കുന്നതു വരെ അപേക്ഷ സ്വീകരിക്കുന്നതുമായ തസ്തികകളുണ്ട്.

ഒഴിവുള്ള തസ്തികകളും അപേക്ഷിക്കേണ്ട അവസാന തീയതിയും:

1.അസിസ്റ്റന്റ് പ്രൊഫസര്‍
ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി
അവസാന തീയതി: 2023 ഒക്ടോബര്‍ 23 തിങ്കളാഴ്ച

2.അസിസ്റ്റന്റ്/അസോസിയേറ്റ് പ്രൊഫസര്‍
കോഗ്നിറ്റീവ് സയന്‍സസ്
അവസാന തീയതി: 2023 ഒക്ടോബര്‍ 3 ചൊവ്വാഴ്ച

3.അസിസ്റ്റന്റ്/അസോസിയേറ്റ് പ്രൊഫസര്‍
കോഗ്നിറ്റീവ് സയന്‍സസ്
അവസാന തീയതി: 2023 സെപ്റ്റംബര്‍ 30 ശനിയാഴ്ച

4.അസിസ്റ്റന്റ് പ്രൊഫസര്‍
ഫാമിലി മെഡിസിന്‍
അവസാന തീയതി: 2023 ഒക്ടോബര്‍ 7 ശനിയാഴ്ച

5.അസിസ്റ്റന്റ് പ്രൊഫസര്‍
ക്ലിനിക്കല്‍ സൈക്കോളജി
അവസാന തീയതി: 2023 ഒക്ടോബര്‍ 8 ഞായറാഴ്ച
https://jobs.uaeu.ac.ae/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.