ഷെയ്ഖ് സായിദ് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ജാഗ്രത മുന്നറിയിപ്പ് നല്‍കി ദുബായ് പോലീസ്

Share

ദുബായ്: ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി ദുബായ് പോലീസ് അറിയിച്ചു. ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിലേക്കുള്ള വഴിയില്‍ ഷാംഗ്രി-ലാ ഹോട്ടലിന് സമീപമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. കുറഞ്ഞത് നാല് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസം നേരിട്ടതായും അതുവഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ ഗതാഗതക്കുരുക്ക് പരിഹരിച്ചതായി പോലീസ് അറിയിച്ചു