യു.എ.ഇ-യില്‍ ബാങ്കിംഗ് മേഖലയില്‍ തൊഴിലവസരങ്ങള്‍; വെള്ളിയാഴ്ച വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

Share

ദുബായ്:  യുഎഇ-യിലെ വിവിധ ബാങ്കുകളിലേക്ക് സെയില്‍സ് ഓഫീസര്‍മാരെ നിയമിക്കുന്നു. അംഗീകൃത ബിരുദവും ബാങ്കിംഗ് മേഖലയില്‍ 2 മുതല്‍ 5 വര്‍ഷം വരെ പ്രവൃത്തി പരിചയവുമുള്ള നിരവധി പേര്‍ക്ക് അവസരമുണ്ടാകും. 5,000 ദിര്‍ഹം മുതല്‍ 7,000 ദിര്‍ഹം വരെയാണ് ബാങ്കുകള്‍ ശമ്പളം വാഗ്ദാനം ചെയ്യുന്നത്. കൂടാതെ രാജ്യത്തെ തൊഴില്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും. ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളും പേര്‍സണല്‍ ലോണും ലഭ്യമാക്കാന്‍ കഴിയുന്ന ആശയവിനിമയശേഷി  ഉള്ളവരായിരിക്കണം അപേക്ഷകര്‍. അഭിമുഖത്തില്‍ വിജയിച്ചാല്‍ ഉടനടി ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറാകുന്നവര്‍ക്കായിരിക്കും അവസരം ലഭിക്കുക. 2023 11-ാം തീയതി വെള്ളിയാഴ്ച അതായത് നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ദുബായ് ദെരയിലെ പോര്‍ട്ട് സയീദില്‍ അല്‍ മസൂദ് ടവര്‍ 2, ഓഫീസ് നമ്പര്‍ 302 ലാണ് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നത്.  താല്‍പര്യമുള്ളവര്‍ ജോലിക്കാവശ്യമായ രേഖകള്‍ അടക്കം എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.