എമിറേറ്റ്‌സിന്റെ ക്യാബിന്‍ ക്രൂ ആകാന്‍ താല്‍പര്യമുണ്ടോ? വിവിധ രാജ്യങ്ങളിലായി അഭിമുഖത്തിന് തയ്യാറാകൂ..

Share

ദുബായ്:  ദുബായുടെ സ്വന്തം വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ക്യാബിന്‍ ക്രൂ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നു. വരുന്ന ആഴ്ചകളില്‍ വിവിധ രാജ്യങ്ങളിലായി നടത്തുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. ക്യാബിന്‍ ക്രൂവായി നിയമിതനായാല്‍ മികച്ച ആനുകൂല്യങ്ങളും ശമ്പളവുമാണ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നത്. ടാക്‌സ് രഹിത ശമ്പളം, മണിക്കൂറുകള്‍ കണക്കാക്കിയുള്ള ഫ്ളയിംഗ് പേ, ലാഭ വിഹിതം എന്നിവ കൂടാതെ ഹോട്ടല്‍ താമസം, ലേ-ഓവര്‍ ചെലവുകള്‍, യാത്രാ ഇളവുകള്‍, വാര്‍ഷിക അവധി, വാര്‍ഷിക ലീവ് ടിക്കറ്റ്, അക്കൊമൊഡേഷന്‍, ജോലിയിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യം, മെഡിക്കല്‍-ലൈഫ്-ഡെന്റല്‍ ഇന്‍ഷുറന്‍സ്, വാഷിംഗ് അലൗന്‍സ് എന്നിവ ആനുകൂല്യങ്ങളില്‍ പെടുന്നു. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ടിക്കറ്റുകളില്‍ ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്.

നിയമനം ലഭിച്ചാല്‍ ആനുകൂല്യങ്ങള്‍ക്കു പുറമേ 4,430 ദിര്‍ഹം അടിസ്ഥാന ശമ്പളവും മണിക്കൂറിന് 63.75 ദിര്‍ഹം ഫ്‌ലൈയിംഗ് പേയും അടക്കം ശരാശരി 10,170 ദിര്‍ഹം മാസം ലഭിക്കും. ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവരായിരിക്കണം എന്നതാണ് പ്രധാന നിബന്ധന. മറ്റ് ഭാഷകള്‍ അറിയുന്നത് അഭികാമ്യമാണ്. കുറഞ്ഞത് 160 മുതല്‍ 212 cm വരെ ഉയരമുള്ളവരായിക്കണം. യുഎഇ-യുടെ തൊഴില്‍ വിസ എടുക്കാനുള്ള യോഗ്യത, ഒരു വര്‍ഷത്തെ ഹോസ്പിറ്റാലിറ്റി/ഉപഭോക്തൃ സേവന പരിചയം, കൂടാതെ യൂണിഫോം ധരിക്കുമ്പോള്‍ ടാറ്റൂ കാണാന്‍ പാടില്ല എന്നീ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

രാജ്യങ്ങളുടെയും അഭിമുഖ തീയതി സംബന്ധിച്ച വിശദാംശങ്ങളും താഴെ…

*August 10: Bologna, Valencia, Zurich, Leeds, London, Sarajevo
* August 11: Varna, Vancouver, Larnaca, Toulouse, Glasgow, Salzburg,
* August 12: Venice, Basel, Leicester, Sofia
* August 13: Copenhagen, Athens, Gothenburg, Chester, Nice
* August 14: Milan, Lisbon, Ljubljana, London Heathrow, Brussels
* August 15: Stockholm, Blackpool, Newcastle, Bordeaux
* August 16: Munich, Thessaloniki, Limerick, Braga, Brighton, Bruges
* August 17: Vilnius, Chisinau, Oslo, Amsterdam, Birmingham, Montpellier
* August 18: Berlin, Cork, Malaga, Sheffield, Montevideo, Sydney
* August 19: Helsinki, Rome, London, Prague
* August 20: Frankfurt, Florence, Asuncion, Porto, Bilbao, London Gatwick, Perth
* August 21: Sarajevo, Tampere, Warsaw, Bodrum, Bath, Paris
* August 22: Dusseldorf, Turin, Coimbra, London Heathrow, Vienna
* August 23: Turku, Krakow, Antalya, Liverpool, Oxford, Zagreb
* August 24: Lyon, Granada, Stoke-on-Trent, Tirana
* August 25: Budapest, Manchester, Baku
* August 26: Antwerp, Dubrovnik, Barcelona, Nottingham, Pecs
* August 27: Milan, Podgorica, Cardiff, Lisbon
* August 28: Rotterdam, Athens,
* August 29: Rome, Glasgow, Faro
* August 30: Groningen, London, Bari
* August 31: Malta, Edinburgh, Brisbane
* September 1: Nice, Munich, Milton Keynes, Larnaca
* September 2: Copenhagen, Kosice, Derby, Melbourne
* September 3: Bordeaux, Berlin, Madrid, Newcastle, Bogota
*  September 4: Bratislava, Stansted, Montevideo, Montpellier
*  September 5: Thessaloniki, Coimbra, Barcelona, London Heathrow, Sofia
* September 6: Dublin, Asuncion, Sarajevo
* September 7: Hamburg, Chania, Braga, London Gatwick, Sydney
* September 8: Varna, Galway, Milan, Zurich, Leeds, Brussels
* September 9: Tbilisi, Dusseldorf, Seville, Liverpool, Perth
* September 10: Vienna, Prague, Venice, Preston, Paris
* September 11: Rome, Valladolid, Amsterdam, Antalya, Glasgow, Frankfurt
* September 12: Birmingham, London, Newark, Liege
* September 13: Lyon, Bari, Oslo, Lisbon, Edinburgh, Luton, Stuttgart
* September 14: Florence, Malaga, Nottingham, Philadelphia, Marseille
* September 15: Porto, Basel, Rotterdam, Worcester, Turin
* September 16: Alicante, Coventry, Tirana
* September 17: Bologna, Sheffield, Yerevan
* September 18: Budapest, Vilnius, London Heathrow, Los Angeles, Sydney
* September 19: Naples, Chisinau, Manchester, Nice
* September 20: Pecs, Warsaw, Oxford, Seattle, Melbourne
* September 21: Catania, Podgorica, Liverpool, Limerick
* September 22: Venice, Poznan, Zaragoza, Bristol, Antwerp
* September 23: Skopje, Auckland, Birmingham
* September 24: Cork
* September 25: Munich, Ljubljana, Glasgow, Toulouse, Vienna
* September 26: London Heathrow, Salzburg
* September 27: Berlin, Lisbon, Gothenburg, Leeds, Manchester
* September 28: Hannover
* September 29: Faro, Stockholm, Bodrum, Oxford, Malta
* September 30: Malta