ബിഗ് ടിക്കറ്റിന്റെ 15 മില്യന്‍ ദിര്‍ഹംസ് ഇന്ത്യന്‍ പ്രവാസിക്ക്; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടും

Share

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന്‍ കോടിപതി. ദുബായില്‍ താമസക്കാരനായ ഇന്ത്യന്‍ സ്വദേശി സക്കില്‍ ഖാന്‍ തന്റെ ജന്‍മദിനമായ ജൂലൈ 25-ന് എടുത്ത 191115 എന്ന ടിക്കറ്റിനാണ് സമ്മാനം നേടിയത്. 15 മില്യണ്‍ ദിര്‍ഹം അതായത് 33 കോടിയലധികം ഇന്ത്യന്‍ രൂപയാണ് സമ്മാനത്തുക. ജൂലൈ 25-ന് എടുത്ത ടിക്കറ്റിലൂടെയാണ് ദുബായില്‍ ഐടി ജീവനക്കാരനായ സക്കിര്‍ ഖാനെ ഭാഗ്യം തേടിയെത്തിയത്. 14 സുഹൃത്തുക്കളുമായി പങ്കിട്ടാണ് ദുബായിലെ ഒരു ഐടി കമ്പനിയില്‍ എഞ്ചിനീയറിംഗ് കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന സക്കില്‍ ഖാന്‍ ടിക്കറ്റെടുത്തത്. ദീര്‍ഘകാലമായി അബുദാബി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും ഇത്തവണത്തെ സമ്മാനം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സക്കില്‍ ഖാന്‍ പറഞ്ഞു. ബാങ്ക് ലോണുകളടക്കം നിരവധി ബാധ്യതകളുണ്ടെന്നും സമ്മാനത്തുക ഉപയോഗിച്ച് കടങ്ങള്‍ തീര്‍ക്കണമെന്നും അതിനുശേഷം അനുയോജ്യമായ ഒരു ബിസിനസ്സ് സംരംഭം ആരംഭിക്കാന്‍ ആലോചനയുണ്ടെന്നും സക്കില്‍ ഖാന്‍ പറഞ്ഞു.