ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാന്റിംഗ്

Share

തിരുവനന്തപുരം: ആശങ്കകള്‍ക്കൊടുവില്‍ ട്രിച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി നിലത്തിറക്കി. തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് IX613 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. രാവിലെ 10.15-നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 154 യാത്രക്കുമായി യാത്ര പുറപ്പെട്ടത്. ടേക്ക് ഓഫിനുശേഷം 30 മിനിട്ടുകള്‍ പിന്നിട്ടപ്പോഴാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ലാന്‍ഡിംഗ് ഗിയറിൽ സാങ്കേതികപ്പിഴവ് നേരിട്ടുവെന്നാണ് പ്രാഥമിക നിഗമനം.  ഉടന്‍തന്നെ കണ്‍ട്രാള്‍ റൂമുമായി ബന്ധപ്പെട്ട് അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിംഗിന് പൈലറ്റ് അനുമതി തേടുകയായിരുന്നു. ഇതിനിടെ എല്ലാ വിധ മുന്‍കരുതലുകളും തിരുവവന്തപുരം വിമാനത്താവളത്തില്‍ സജ്ജമാക്കിയതായി തിരുവന്തപുരം എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. പ്രാദേശിക സമയം രാവിലെ 11.41-ന് വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.