സൗദിയിലേക്ക് നഴ്‌സുമാരെ തേടുന്നു; അഭിമുഖം ഓഗസ്റ്റ് 7 മുതല്‍ 10 വരെ കൊച്ചിയില്‍

Share

കൊച്ചി: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് സ്ത്രീകളായ നഴ്‌സുമാരെ തേടുന്നു. നഴ്‌സിംഗില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ് കവിയാന്‍ പാടില്ല. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നത്. 2023 ഓഗസ്റ്റ് ഏഴ് മുതല്‍ 10 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അഭിമുഖത്തിലൂടെയായിരിക്കും നേഴ്‌സുമാരെ തെരഞ്ഞെടുക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശമ്പളവും ആനുകൂല്യവും ലഭിക്കും. കൂടാതെ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in എന്ന വെബ്‌സാറ്റ് സന്ദര്‍ശിക്കാം. 0471-2329440 എന്ന ലാന്റ് ലൈന്‍ നമ്പറിലും 6238514446 എന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചാലും വിശദാംശങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.