സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 16 പൈസയായി വർധിപ്പിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. നിരക്ക് വർദ്ധനവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 37 പൈസ വർദ്ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ശുപാർശ. എന്നാൽ 16 പൈസയാണ് വർധിപ്പിച്ചത്.
അതേസമയം അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർദ്ധനവ് ബാധകമല്ല. കൂടാതെ 40 യൂണിറ്റിനു താഴെ ഉള്ളവർക്ക് ചാർജ് വർദ്ധനവ് ബാധകമായിരിക്കില്ല. ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജും ഏർപ്പെടുത്തില്ല. ചെറുകിട വ്യവസായികൾക്ക് പകൽ 10% ഇളവ് ലഭിക്കുന്നതായിരിക്കും. മാത്രമല്ല കാർഷിക ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധനവ് 5 പൈസ മാത്രമായിരിരക്കും. വൈദ്യുതി മീറ്റർ വാടകയും വർദ്ധിപ്പിക്കില്ല.
അതേസമയം വൈദ്യുതി വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ണായക ചുവടുവയ്പുമായി കെഎസ്ഇബി രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഐഎഎസും കേന്ദ്ര പവര്‍‍‍ സെക്ടർ സ്‌കില്‍‍ കൗണ്‍സില്‍ സിഇഒ വികെ. സിംഗും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ആദ്യ ഘട്ടമായി 2,500 ഓളം ജീവനക്കാര്‍ക്ക് 12 ദിവസം നീളുന്ന 90 മണിക്കൂര്‍ സുരക്ഷാ പരിശീലനം ലഭ്യമാക്കുന്നതാണ്. ഈ മാസം ആരംഭിക്കുന്ന സുരക്ഷാ പരിശീലനത്തിന്റെ ആദ്യ ഘട്ടം ആറുമുതല്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *