ജമ്മു കശ്മീരിൽ ഭീകരർ തട്ടക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി

Share

ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഭീകരർ തട്ടക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം കണ്ടെത്തി. ടെറിട്ടോറിയൽ ആർമിയിലെ സൈനികനായ ഹിലാൽ അഹ്മദ് ഭട്ടിനെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച മുതലാണ് ഹിലാലിനെ അനന്ത്‌നാഗിലെ സങ്ക്‌ലൻ മേഖലയിൽ നിന്ന് കാണാതായത്. വെടിയുണ്ടകൾ തറഞ്ഞ നിലയിലാണ് മൃതദേഹം. വ്യാപക തിരിച്ചിലിലാണ് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സൈനികനെ കണ്ടെത്താനായി ഇന്ത്യൻ ആർമിയും ജമ്മുകശ്മീർ പൊലീസും തിരച്ചിൽ ശക്തമാക്കിയിരുന്നു. മൃതദേഹം ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുസൈനികരെ തട്ടിക്കൊണ്ടുപോകാനാണ് ഭീകരർ ശ്രമിച്ചത്. എന്നാൽ ഒരാൾ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ടെറിട്ടോറിയല്‍ ആര്‍മിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെയാണ് 161 യൂണിറ്റിലെ സൈനികനെ അനന്ത്‌നാഗിലെ വനമേഖലയില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. രണ്ടു സൈനികരെ തട്ടിക്കൊണ്ടുപോകാനാണ് ഭീകരർ ശ്രമിച്ചത്. എന്നാൽ ഒരാൾ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ക​ണ്ടെത്തിയ സൈനികന്‍റെ ദേഹത്ത് കുത്തിപ്പരിക്കേൽച്ചതിന്‍റെ പാടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ആഗസ്റ്റിലും കശ്മീരിലെ കുൽഗാമിൽ നിന്ന് ഒരു സൈനികനെ കാണാതായിരുന്നു. പൊലീസ് നടത്തിയ തിരിച്ചിലിൽ ഇദ്ദേഹത്തെ പിന്നീട് കണ്ടെത്തി. ഭക്ഷണസാധനങ്ങൾ വാങ്ങാനായി കാറിൽ വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു