ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Share

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഭര്‍തൃ ബലാത്സംഗങ്ങള്‍ കുറ്റകരമാക്കിയാല്‍ സാമൂഹ്യ, നിയമ മണ്ഡലങ്ങളില്‍ ദൂരവ്യാപകപ്രത്യാഘം ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഇക്കാര്യത്തില്‍ കൂടിയോലോചനകള്‍ വേണമെന്ന് ആവശ്യപ്പെട്ടുമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വിവാഹിതരായ സ്ത്രീകളെ സംരക്ഷിക്കാന്‍ മറ്റ് നിയമങ്ങള്‍ നിലവിലുണ്ട്. 2013ല്‍ ഐപിസിയില്‍ ഭേദഗതികള്‍ കൊണ്ടുവന്നപ്പോള്‍ വിഷയം സൂക്ഷ്മമായി പരിശോധിച്ച പാര്‍ലമെന്റ് അതില്‍ ഇടപെടേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഡല്‍ഹി ഹൈക്കോടതി വിഷയത്തില്‍ ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കേസ്സുപ്രീംകോടതിയിലെത്തിയത് ഹര്‍ജികളില്‍ ഉന്നയിച്ചിട്ടുള്ള പ്രശ്നം കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന വാദവും കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്.