ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

Share

പാരീസ് ഒളിമ്പിക്‌സിൽ നിന്നേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഗുഡ് ബൈ റസ്ലിംഗ് എന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഒളിമ്പിക്‌സ് ഗുസ്തി. എനിക്കെതിരായ മത്സരത്തിൽ ഗുസ്തി ജയിച്ചു, ഞാൻ പരാജയപ്പെട്ടു. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ്‌ബൈ റസ്ലിംഗ് 2001-2024 എല്ലാവരോടും കടപ്പെട്ടിരിക്കും എന്നും അവർ എക്‌സിൽ കുറിച്ചു
ഗുസ്തിയിൽ ഇന്ത്യയുടെ ഉറച്ച സ്വർണ പ്രതീക്ഷയായിരുന്നു വിനേഷ് ഫോഗട്ട്. ആദ്യ ദിവസം ടനന്ന ഭാരപരിശോധനയിൽ 49.9 കിലോഗ്രാം ആയിരുന്നു വിനേഷിന്റെ ഭാരം. ഫൈനലിന് തൊട്ടുമുമ്പ് നടന്ന പരിശോധനയിൽ ഭാരം അനുവദനീയമായതിനേക്കാൾ 100 ഗ്രാം കൂടുതലായതോടെയാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. 50 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ കടന്നെങ്കിലും ഭാരപരിശോധനയിൽ 100 ഗ്രാം കൂടിയതിനെ തുടർന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു