ആരോഗ്യത്തെ കുറിച്ചറിയാം ഇനി സാറ എ ഐ യിലൂടെ

Share

ന്യൂഡൽഹി: ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെയ്പുമായി ലോകാരോഗ്യ സംഘടന. ഇനി ആരോഗ്യത്തെ സംരക്ഷിക്കാം കൂടുതൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ. ലോകത്തുള്ള എല്ലാ ജനങ്ങൾക്കും ഇനി ആരോഗ്യത്തെ കുറിച്ചുള്ള എന്ത് സംശയമായാലും എപ്പോഴും വിളിക്കാൻ കഴിയുന്ന എ ഐ ടെക്‌നോളജിയാണ് ലോകാരോഗ്യ സംഘടന വികസിപ്പിച്ചിരിക്കുന്നത്. 2020 ൽ വികസിപ്പിച്ചെടുത്ത ടെക്‌നോളജിയുടെ പുത്തൻ പതിപ്പാണ് ലോകാരോഗ്യ 2024 ഏപ്രിൽ 2 ന് ലോകത്തിന് സമർപ്പിച്ചത്.
സാറ എന്നാണ് ലോകാരോഗ്യ സംഘടന വികസിപ്പിച്ച ഈ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്. സ്മാർട്ട് എ ഐ റിസോർസ് അസിസ്റ്റന്റ് ഫോർ ഹെൽത്ത് എന്നാണ് ഇതിന്റെ മുഴുവൻ പേര്. ആരോഗ്യത്തെ സംബന്ധിച്ച മുഴുവൻ കാര്യങ്ങൾക്കും ഇനി പുതിയ സംവിധാനത്തെ ആശ്രയിക്കാൻ കഴിയും.
ലോകാരോഗ്യ സംഘടന നൽകിയ ലിങ്കിൽ കയറിയാൽ നേരിട്ട് സാറയോട് സംസാരിക്കാവുന്ന തരത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഏറ്റവും എളുപ്പമുള്ളതും എല്ലാ സംശയങ്ങൾക്കും ഇനി സാറ എന്ന ഐ ഐ സംവിധാനം ഉത്തരം നൽകുന്നതാണ്. സാറയോട് നിങ്ങൾക്ക് നേരിട്ട് സംസാരിക്കണം എന്നുണ്ടെങ്കിൽ താഴെ കാണുന്ന ഈ ലിങ്ക് ലൂടെ https://www.who.int/campaigns/s-a-r-a-h എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്.