വ്ളാഡിമിര്‍ പുടിന് ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ റഷ്യ

Share

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കഴിഞ്ഞ ദിവസം മോസ്‌കോയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ സൈറ്റായ ടെലിഗ്രാമിലെ ഒരു പോസ്റ്റില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചിച്ചിരിക്കുന്നത്. റഷ്യന്‍ സൈന്യത്തിലെ മുന്‍ ലെഫ്റ്റനന്റ് ജനറല്‍ നടത്തുന്ന ടെലിഗ്രാം ചാനല്‍ ജനറല്‍ എസ്വിആര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുട്ടിനെ കിടപ്പുമുറിയുടെ ‘തറയില്‍ കിടക്കുന്ന നിലയില്‍’ ഗാര്‍ഡുകള്‍ കണ്ടെത്തിയതായാണ് ടെലിഗ്രാം ചാനലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉടന്‍ തന്നെ പുടിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയുള്ള വിദഗ്ദ മെഡിക്കല്‍ സംഘം അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയമാക്കി. അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയുള്ള മെഡിക്കല്‍ സംവിധാനത്തിലാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച വാര്‍ത്തകളുടെ ആധികാരികത പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു.”വസതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റിന്റെ കിടപ്പുമുറിയില്‍ നിന്ന് ശബ്ദംകേട്ട് ഓടിയെത്തുകയായിരുന്നു. പുടിന്‍ കട്ടിലിനരികില്‍ തറയില്‍ കിടക്കുകയും ഭക്ഷണപാനീയങ്ങള്‍ മേശയും മറിഞ്ഞുകിടക്കുന്നതായും കണ്ടതായും ടെലിഗ്രാം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.