ഏഷ്യന്‍ ഗെയിംസില്‍ വിദ്യ രാംരാജിന് ചരിത്രനേട്ടം; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോര്‍ഡിനരികെ

Share

ഹാംഗ്ഝൗ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി വിദ്യ രാംരാജ്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ടി. ഉഷയുടെ ദേശീയ റെക്കോര്‍ഡിനൊപ്പമെത്തി. 1984 ലോസ് ഏഞ്ചല്‍സ് ഒളിംമ്പിക്സില്‍ ഉഷ കുറിച്ച 55.42 സെക്കന്‍ഡാണ് 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റിക്കാര്‍ഡ് സമയം. ഈ സമയമാണ് ഏഷ്യന്‍ ഗെയിംസില്‍ വിദ്യയും കുറിച്ചത്. ഹീറ്റ്സില്‍ ഒന്നാമതെത്തിയ വിദ്യ ഫൈനലില്‍ എത്തി. അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്. തിങ്കളാഴ്ച സ്‌കേറ്റിംഗില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി. സ്‌കേറ്റിംഗ് 3,000 മീറ്റര്‍ റിലേയില്‍ വനിതാ ടീം മെഡല്‍ നേടിയപ്പോള്‍ 300 മീറ്റര്‍ റിലേയില്‍ പുരുഷ ടീമും വെങ്കലം കരസ്ഥമാക്കി. നിലവില്‍ 13 സ്വര്‍ണവും 21 വെള്ളിയും 21 വെങ്കലവും അടക്കം 55 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.