മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. 80 വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ കോഴിക്കോട് എത്തിക്കും. 1987ലും 1991 ലും കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലെത്തി. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു.
കെ എസ് യു വഴിയാണ് രാഷ്ട്രീയത്തിലെത്തിയത്. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. കെപിസിസി അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സേവാദൾ ഫാമിലി വെൽഫെയർ കമ്മിറ്റി അംഗം, കോഴിക്കോട് ഡിസിസി ട്രഷറർ, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്
1999ൽ പാലക്കാട് നിന്നും 2004ൽ വടകരയിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ൽ കോഴിക്കോട് കോർപറേഷൻ പ്രതിപക്ഷ നേതാവായി. ഏറെക്കാലമായി മുംബൈയിലായിരുന്നു താമസം.