അഡ്വ.ജംഷാദ് കൈനിക്കര ജെ.സി.ഐ മേഖല 28 ൻ്റെ പുതിയ പ്രസിഡൻ്റ്

Share

ജെ.സി.ഐ മേഖല 28 ൻ്റെ പുതിയ പ്രസിഡൻ്റായി തിരൂർ സ്വദേശി അഡ്വ.ജംഷാദ് കൈനിക്കരയെ തിരഞ്ഞെടുത്തു. പാലക്കാട് ലീഡ് കോളേജിൽ നടന്ന മേഖലാ സമ്മേളനത്തിൽ തിരഞ്ഞെടുപ്പിലൂടെയാണ് 2025 ലെ സോൺ പ്രസിഡൻ്റായി അഡ്വ ജംഷാദ് നെ തിരഞ്ഞെടുത്തത്. യുവാക്കളിൽ നേതൃപാടവം വികസിപ്പിക്കുന്നതിനും, നല്ല മാറ്റം സൃഷ്ടിക്കുന്നതിനും സഹായിക്കുന്ന സംഘടനയാണ് ജെ സി ഐ. വർഷങ്ങളായി ജെ സി ഐ യുടെ വിപുലമായ പരിപാടികളും പ്രവർത്തനങ്ങളും ലോകമെമ്പാടും സജീവമായിട്ടുണ്ട്. ഈ വർഷത്തെ ജെ സി ഐ യുടെ മേഖലാ സമ്മേളനത്തിൽ ആയിരത്തിൽ കൂടുതൽ പ്രവർത്തകരാണ് പങ്കെടുത്തത്.
പാലക്കാട്, മലപ്പുറം ജില്ലകളിലെ അൻപതിലേറെ ചാപ്റ്ററുകൾ ഉൾപ്പെടുന്നതാണ് ജെ.സി.ഐ ഇന്ത്യ സോൺ 28. ജെ.സി.ഐ തിരൂർ ചാപ്റ്ററിൻ്റെ പ്രതിനിധിയായാണ് ജംഷാദ് കൈനിക്കര മൽസരംഗത്തുണ്ടായിരുന്നത്. വിവിധ ചാപ്റ്ററുകളിൽ നിന്ന് നിരവധി ആളുകൾ സോൺ പ്രെസിഡന്റ്റ് സ്ഥാനത്തേയ്ക്ക് മത്സരച്ചിരുന്നു. അത്രയും പ്രതിനിധികളിൽ നിന്നാണ് വിജയം നേടിക്കൊണ്ട് അഡ്വ ജംഷാദ് സോൺ പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കിയത്. തിരഞ്ഞെടുപ്പിൽ ഡോ.ഫവാസ് മുസ്തഫ രണ്ടാമതും സി.പി.എ തൽഹത്ത് മൂന്നാം സ്ഥാനവും നേടി. പാലക്കാട് ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ നടന്ന ജെ.സി.ഐ ഇന്ത്യ സോൺ 28 ന്റെ വാർഷിക സമ്മേളനത്തിൽ സോൺ പ്രസിഡൻറ് കെ.എസ്.ചിത്ര അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജെ.സി. ഐ ഇന്ത്യ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനും മുൻ ദേശീയ പ്രസിഡൻ്റുമായ എസ്.രവിശങ്കർ മുഖ്യാതിഥിയായി. മുൻ ജെ.സി.ഐ ഇന്ത്യ ദേശീയ പ്രസിഡൻറ് സന്തോഷ് കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ ഗുർദിത് സിംഗ്,മുൻ സോൺ പ്രസിഡൻറ് പ്രജിത്ത്, അബ്ദുൽസലാം എന്നിവർ പങ്കെടുത്തു.