ഗുജറാത്തിൽ സംസ്‌കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

Share

അഹമ്മദാബാദ്: ഗുജറാത്തിലെ സ്വകാര്യ കമ്പനിയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം.
ഗുജറാത്ത് കച്ചിൽ ഇമാമി അ​ഗ്രോ ടെക് കമ്പനിയിലെ സംസ്‌കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് വിഷവാതകം ശ്വസിക്കാൻ ഇടയായത്. മരിച്ചവരിൽ ഫാക്ടറി തൊഴിലാളികളും, സൂപ്പര്‍വൈസറും ടാങ്ക് ഓപ്പറേറ്ററും ഉള്‍പ്പെട്ടിട്ടുണ്ട്. ഭക്ഷ്യ എണ്ണയും ബയോ ഡീസലും ഉത്പാ​ദിപ്പിക്കുന്ന കമ്പനിയിൽ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ വിഷവാതകം ചോരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ടാങ്കിലിറങ്ങിയ തൊഴിലാളി ബോധരഹിതനാവുകയും. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാലു പേരും മരിക്കുകയായിരുന്നു. . ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി രാംബാഗ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട മറ്റ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് കമ്പനി 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കമ്പനി.