സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സിബിഐ കൈമാറിയ വിജ്ഞാപനം തെയ്യാറാക്കണമെന്ന് ഹൈക്കോടതി

Share

വയനാട്: സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം സിബിഐ ക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. നോട്ടീഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സിബിഐ അന്വേഷണം വൈകുന്നതില്‍ ആരാണ് ഉത്തരവാദി എന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണം നിരസിക്കാന്‍ സിബിഐക്ക് അധികാരമില്ലെന്നും പറഞ്ഞു.
കാലതാമസം വരുത്തുന്നത് അന്വേഷണത്തെ ബാധിക്കും, കാലതാമസമുണ്ടായാല്‍ ഇരയ്ക്ക് നീതി കിട്ടിയെന്ന് വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്ലറിക്കല്‍ നടപടികള്‍ മാത്രമാണ് ബാക്കിയുള്ളത്, ഇത് അന്വേഷണം ഏറ്റെടുക്കാന്‍ തടസമാണോയെന്നും ഹൈക്കോടതി ചോദിച്ചു.
സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും രണ്ട് മാസത്തിന് ശേഷമാണ് രേഖകൾ കൈമാറിയതെന്ന് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് വാദിച്ചു. രേഖകൾ കൈമാറുന്നതിൽ കാലതാമസം വരുത്തിയതിന് ഉത്തരവാദി ആരെന്ന് ചോദിച്ച കോടതി എല്ലാ കാര്യത്തിലും സർക്കാരിന്റെ മേൽന്നോട്ടം ഉണ്ടാകണമെന്ന് ഓർമപ്പെടുത്തി. മാർച്ച് 26ന് തന്നെ ഫയലുകൾ കേന്ദ്രത്തിന് കൈമാറിയിരുന്നുവെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ മറുപടി നൽകി. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നായിരുന്നു സിദ്ധാർഥന്റെ അച്ഛന്റെ ആരോപണം.