യാത്രക്കാരുടെ സൗകര്യാർത്ഥം പുതിയ വാരാന്ത്യ ബസ് റൂട്ട് ആരംഭിച്ച് ദുബായ്.

Share

ദുബായ്: മെട്രോ സ്റ്റേഷനുകളെയും ബീച്ചുകളെയും ബന്ധിപ്പിച്ച് കൊണ്ട് പുതിയ ബസ് റൂട്ട് ആരംഭിച്ച് ദുബായ്. ഇന്ന് മുതൽ ആരംഭിച്ച ബസ് റൂട്ട് ഇനി മുതൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് അൽ മംസാർ ബീച്ചിലേയ്ക്കും തിരിച്ചുമായിരിക്കും ബസ് റൂട്ട് നടത്തുന്നതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
അതേസമയം വെള്ളിയാഴ്ച മുതൽ ഞായർ വരെ വൈകീട്ട് 5 മണി മുതൽ രാത്രി 11 മണി വരെ ആണ് സർവീസ് നടത്തുന്നത്. പുതിയ ബസ് സർവീസിലൂടെ യാത്രക്കാർക്ക് ദൈനംദിന ഗതാഗത സംവിധാനം വർദ്ധിപ്പിക്കുകയും, നിരവധി പൊതു ബസ് റൂട്ടുകൾ ആരംഭിക്കുമെന്നും, എമിറേറ്റിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേയ്ക്ക് സുഗമവും കൂടുതൽ സുഖപ്രദവുമായ യാത്രകൾ ഉറപ്പാക്കുമെന്നും ആർടിഎ അറിയിച്ചു.
ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 11 ബി റൂട്ടിലോടുന്ന ബസ് ഇനി മുതൽ 11 എന്നും, 16A, 16B എന്നിവ ഇനിമുതൽ 16, 25 എന്നിങ്ങനെ പുനർനാമകരണം ചെയ്തു. റൂട്ട് 16 അൽ റഷ്ദിയ ബസ് സ്റ്റേഷനിൽ നിന്ന് അൽ ആവിറിലേക്ക് സർവീസ് നടത്തും, ​​റൂട്ട് 25 ഗോൾഡ് സൂഖ് ബസ് സ്റ്റേഷനിൽ നിന്ന് അൽ റഷ്ദിയിലേയ്ക്കും ബസ് റൂട്ട് നടത്തും.
അതേസമയം റൂട്ട് F62 ദുബായ് ഫെസ്റ്റിവൽ സിറ്റി, അൽ ഗർഹൂദ് എന്നിവിടങ്ങളിലേയ്ക്കും, റൂട്ട് C04 മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലേയ്ക്കും നീട്ടി. 103, 106 റൂട്ടുകൾ പ്രധാന സ്റ്റേഷനുകളിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സ്റ്റോപ്പ് അനുവദിക്കാതെ യാത്ര ചെയ്യും. റൂട്ട് E303 അൽ ഇത്തിഹാദ് സ്ട്രീറ്റ് വഴി ഷാർജയിലേയ്ക് തിരിച്ചുവിടും. അതേ തീയതി മുതൽ, റൂട്ടുകൾ 16A, 16B, 64A എന്നിവ നിർത്തലാക്കുകയും, കൂടാതെ, RTA യുടെ പൊതുഗതാഗത ഏജൻസി 5, 7, 62, 81, 110, C04, C09, E306, E307A, F12, F15, F26, SH1 എന്നീ 13 ബസ് റൂട്ടുകൾ വേഗത്തിൽ സേവനം നടത്തും.