ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച വിശിഷ്ട സേവനത്തിനുള്ള പ്രത്യേക പുരസ്‌കാരം മലയാളിക്ക്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല പെരുംതുരുത്തി കുന്നേല്‍ തൂമ്പുങ്കല്‍ സ്വദേശി ബിജു കെ ബേബിക്ക് ലഭിച്ചു. എക്‌സ്‌പോ 2020 സുരക്ഷാ ചുമതല വഹിച്ചിരുന്ന സേവനത്തിനാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചിരിക്കുന്നത്. ദുബായ് പൊലീസിന്റെയും എക്‌സ്‌പോ 2020 മുദ്ര പതിപ്പിച്ച മെഡല്‍ അടങ്ങുന്ന പുരസ്‌കാരം ആണ് കൈമാറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൊലീസ്, സൈനിക മേഖലകളില്‍ പരിശീലനം നേടി കഴിവ് തെളിയിച്ചവരെ കണ്ടെത്തി രൂപീകരിച്ച 70 അംഗ ബ്രോണ്‍സ് കമാന്‍ഡിലെ ഏക മലയാളിയാണ് ഈ 46 കാരന്‍. 2022-ല്‍ ദുബായ് പൊലീസിന്റെ പ്രത്യേക ആദരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കെ.ജെ.ബേബിയുടെയും അധ്യാപിക ലീലാമ്മയുടെയും മകനാണ്.