ആഗോളതലത്തിൽ പത്താം സ്ഥാനം നേടി യു എ ഇ പാസ്പോർട്ട്

പു​തി​യ റാ​ങ്കി​ങ്ങി​ൽ ലാ​ത്വി​യ, ലി​േ​ത്വ​നി​യ, സ്ലൊ​വേ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്​ യു.​എ.​ഇ 10ാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​ർ 47ാം സ്ഥാ​ന​ത്തും കു​വൈ​ത്ത് 50ാം സ്ഥാ​ന​ത്തും ബ​ഹ്‌​റൈ​ൻ, സൗ​ദി അ​റേ​ബ്യ 58ാം സ്ഥാ​ന​ത്തും ഒ​മാ​ൻ 59ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്. ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (അ​യാ​ട്ട) ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ഹെ​ൻ​ലി ആ​ൻ​ഡ് പാ​ർ​ട്‌​ണേ​ഴ്‌​സ് സൂ​ചി​ക ത​യാ​റാ​ക്കു​ന്ന​ത്. സൂ​ചി​ക​യി​ൽ 199 വ്യ​ത്യ​സ്ത പാ​സ്‌​പോ​ർ​ട്ടു​ക​ളും 227 വ്യ​ത്യ​സ്ത യാ​ത്രാ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടും. ആ​ഗോ​ള​ത​ല​ത്തി​ൽ 195 വി​സ​ര​ഹി​ത ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​മാ​യി സിം​ഗ​പ്പൂ​രി​ന്‍റെ പാ​സ്‌​പോ​ർ​ട്ടാ​ണ്​ ഏ​റ്റ​വും ശ​ക്തം. 2024ൽ ​ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ൻ, സ്പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ളും ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​വ​യെ​ല്ലാം ഒ​ന്നാം സ്ഥാ​ന​ത്തു​നി​ന്നും പി​ന്നി​ലേ​ക്ക്​ വ​ന്നു. 2025ൽ ​ജ​പ്പാ​ൻ ര​ണ്ടാം സ്ഥാ​ന​ത്തും ഫി​ൻ​ല​ൻ​ഡ്, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ദ​ക്ഷി​ണ കൊ​റി​യ, സ്പെ​യി​ൻ എ​ന്നി​വ 192 വി​സ​ര​ഹി​ത ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *