ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കും

Share

ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന സൗകര്യവും, സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത യോഗത്തിലെ തീരുമാനം അനുസരിച്ചാണ് അറിയിപ്പ്. അതേസമയം മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കുമെന്നും യോഗം തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുന്‍വര്‍ഷത്തെ രീതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെര്‍ച്ചല്‍ ക്യൂ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും ബുക്ക് ചെയ്യാതെ ആര്‍ക്കും ദര്‍ശനം നടത്താനാവില്ലെന്ന് പ്രചരിപ്പിക്കുകയാണെന്നും വി ജോയി എംഎല്‍എ പറഞ്ഞു.