ദുബായ്: ദുബായിൽ പുതിയതായി രണ്ട് ടോൾ ഗേറ്റുകൾ കൂടി സ്ഥാപിച്ചു. ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി യാണ് ഈ വിവരം അറിയിച്ചത്. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും, അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് പുതിയ രണ്ട് ടോൾ ഗേറ്റുകൾ സ്ഥാപിക്കുക.
ദുബായിലെ പ്രധാന റൂട്ടുകളിലെ ഗതാഗതം സൂക്ഷ്മായി നിരീക്ഷിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായാണ് രണ്ട് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി കമ്പനിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ദുബായിൽ വാഹനമോടിക്കുന്നവർക്ക് സുഗമവും കൂടുതൽ കാര്യക്ഷമവുമായ യാത്ര ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷം നവംബറിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകും, ഇതോടെ സാലിക്കിന്‍റെ അധീനതയിൽ ദുബായിലെ മൊത്തം ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയരും. അൽ ബർഷ, അൽ ഗർഹൂദ് പാലം, അൽ മക്തൂം പാലം, അൽ മംസാർ സൗത്ത്, അൽ മംസാർ