ലോകത്തെ ഒന്നാക്കിമാറ്റിയ ‘Google’ സില്‍വര്‍ ജൂബിലി നിറവില്‍

Share

NRI DESK: ലോകത്തെ ഏറ്റവും വിശാലവും പ്രചാരത്തിലുമുള്ള  ഇന്റെര്‍നെറ്റ് തെരച്ചില്‍ സംവിധാനമാണ് ‘ഗൂഗിള്‍’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന Global Organization of Oriented Group Language of Earth. സാധാരണ ദിവസങ്ങളില്‍ നമ്മള്‍ സര്‍ച്ച് ചെയ്യുമ്പോള്‍ ‘google’ എന്നാണ് കാണുന്നതെങ്കില്‍ ഇന്ന് ‘G25gle’ എന്ന രൂപമാറ്റത്തോടെയാണ് ഗൂഗിളിനെ കാണുന്നത്. ഇതിനൊരു കാരണമുണ്ട്. ലോകാല്‍ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന ഗൂഗിളിന് ഇന്ന് 25 വയസ് തികയുകയാണ്.

കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളായിരുന്ന സെര്‍ജി ബ്രിനും ലാറി പേജും ചേര്‍ന്ന് 1998 സെപ്റ്റംബര്‍ 27-നാണ് Google-ന് ജന്‍മം നല്‍കിയത്. അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകില്‍ നിന്നും പിറവിയെടുത്തതാണ് ഗൂഗിള്‍ എന്ന പദം എന്നാണ്  ചരിത്രം പറയുന്നത്. അതായത് ഒന്നിനു ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘ഗൂഗള്‍’ (GOOGOL) എന്ന പദം സെര്‍ച്ച് എന്‍ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരായ സെര്‍ജി ബ്രിനും  ലാറി പേജും ലക്ഷ്യമിട്ടത്. ഗൂഗിളിന്റെ ഇപ്പോഴത്തെ സ്‌പെല്ലിംഗുമായി ബന്ധപ്പെട്ട് ഒരു അക്ഷരപ്പിശകിന്റെ കഥയും ഒളിഞ്ഞിരുപ്പുണ്ട്.

അതായത് അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവന്‍ ഒന്‍പതു വയസുകാരന്‍ മില്‍ട്ടണ്‍ സൈറോറ്റയാണ് 1938-ല്‍ ആദ്യമായി ‘ഗൂഗള്‍’ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെര്‍ച്ച് എന്‍ജിനു പേരായി നല്‍കാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങള്‍ ഈ സെര്‍ച്ച് എന്‍ജിനില്‍ ലഭ്യമാകും എന്ന സന്ദേശമായിരുന്നു അവർ നല്‍കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അവര്‍ പേര് എഴുതിയതിൽ അരിയാതെ അക്ഷരപ്പിശക് കടന്നുകൂടി.  അങ്ങനെ ഗൂഗളിനു (GOOGOL) പകരം ഗൂഗിള്‍ (GOOGLE) ആയി മാറി എന്നാണ് പറയുന്നത്. എന്തായാലും ഇന്ന് ഗൂഗിളിന് ആഗോളമായി ഒരു പൂര്‍ണരൂപം ഉണ്ട്. Global organization of oriented Group Language of Earth എന്ന് ഗൂഗിളിനെ നമുക്ക് വിേശഷിപ്പിക്കാം.

മഹത്തരമായ ഈ 25 വര്‍ഷത്തിനുള്ളില്‍, വേള്‍ഡ് വൈഡ് വെബ് (WWW) ഉപയോഗിക്കുന്ന രീതി ഗൂഗിള്‍ മാറ്റുകയും 2011 മെയ് മാസത്തിൽ ഗൂഗിളിലേക്കുള്ള പ്രതിമാസ സന്ദര്‍ശകരുടെ എണ്ണം ആദ്യമായി ഒരു ബില്യണ്‍ കവിയുകയും ചെയ്തു. അതിനു ശേഷം ഗൂഗിളിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ലായെന്നതിന് കാലം സാക്ഷി. അതേസമയം നൂറിലേറെ ഉത്പ്പന്നങ്ങളും സര്‍വീസുകളും ഇന്ന് ഗൂഗിള്‍ നല്‍കി വരുന്നുണ്ട്. നിലവില്‍ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയോടുകൂടിയ സെര്‍ച്ച് ടൂള്‍ ഗൂഗിള്‍ വികസിപ്പിച്ചു കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഈ ആധുനിക സാങ്കേതിക വിദ്യയിലൂടെ അന്വേഷിക്കുന്ന വിവരങ്ങളുടെ സംഗ്രഹ രൂപവും ചിത്രങ്ങള്ളും അടക്കം ലഭിക്കും എന്നതാണ് പ്രത്യേകത. മാത്രമല്ല ഇരുപത്തിയഞ്ചിന്റെ നിറവില്‍ നില്‍ക്കുന്ന ഗൂഗിളിന്റെ തലപ്പത്ത്  ‘സുന്ദര്‍ പിച്ച’ എന്ന ഇന്ത്യക്കാരൻ എത്തപ്പെട്ടതിൽ നമുക്കും അഭിമാനിക്കാം. അങ്ങനെ വിവരസാങ്കേതിക  രംഗത്ത് ‘ഗൂഗിള്‍’ കൊണ്ടുവന്ന മാറ്റങ്ങളും അതിനായി വഹിച്ച പങ്കും വളരെ വലുതാണ്. ഒരു സാധാരണക്കാരന് വളരെ വിദൂരമായി നിന്ന സാങ്കേതിക വിദ്യയെല്ലാം നമ്മുടെ വിരൽത്തുമ്പിലൂടെ ഒറ്റക്ലിക്കിൽ സാധ്യമാക്കി തരുന്ന അൽഭുത സിദ്ധിയായി മാറിയിരിക്കുകയാണ് ഗൂഗിൾ.